എതിരാളികളോടൊപ്പം കപ്പുയർത്തി ഫുട്ബോൾ ലോകത്തിനു മാതൃകയായി പിഎസ്ജി

- Advertisement -

എതിരാളികളോടൊപ്പം കപ്പുയർത്തി ഫുട്ബോൾ ലോകത്തിനു മാതൃകയായി പിഎസ്ജിമാറി. പിഎസ്ജി തുടർച്ചയായ നാലാം തവണയാണ് ഫ്രഞ്ച് കപ്പ് സ്വന്തമാക്കുന്നത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മൂന്നാം ഡിവിഷൻ ക്ലബായ ലെസ് ഹെർബീയേഴ്‌സിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. ലെസ് ഹെർബീയേഴ്‌സിനെ സംബന്ധിച്ചടുത്തോളം ഫ്രഞ്ച് കപ്പിന്റെ ഫൈനലിൽ എത്തുക എന്ന ഫുട്ബോൾ ചരിത്രത്തിലെ പുതിയൊരേടാണ്.

ലീഗ് വൺ ചാമ്പ്യന്മാരോട് കൊമ്പ് കോർത്ത ലെസ് ഹെർബീയേഴ്‌സിനെ കിരീടം ഉയർത്തുമ്പോൾ ക്യാപ്റ്റൻ തിയാഗോ സിൽവ മറന്നില്ല. ലെസ് ഹെർബീയേഴ്‌സിന്റെ താരം സെബാസ്റ്യൻ ഫ്ളോക്കോണിനോടൊപ്പമാണ് സിൽവ ഫ്രഞ്ച് കപ്പുയർത്തിയത്.

ഫ്രഞ്ച് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിലാണ് തിയാഗോ സിൽവയും സെബാസ്റ്യൻ ഫ്ളോക്കോനും ചെന്ന് കപ്പുയർത്തിയത്. പിഎസ്ജിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ സൂപ്പർ താരം നെയ്മറും എത്തിയിരുന്നു. ഫ്രഞ്ച് കപ്പും നേടി ഡൊമസ്റ്റിക് ട്രെബിൾ ഇത്തവണ പൂർത്തിയാക്കിയിരിക്കുകയാണ് പിഎസ്ജി. എഡിൻസൺ കവാനിയുടെ പ്രകടനമാണ് പിഎസ്ജിയുടെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്.ജിയോവാനി ലോ സെൽസോയും കവാനിയുമാണ് പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement