ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020, ആദ്യ റൗണ്ട് ഫിക്സ്ച്ചറുകള്‍ തയ്യാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2020ന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഫിക്സ്ച്ചറുകള്‍ സംഘാടകര്‍ പുറത്ത് വിട്ടു. ടെക്നോപാര്‍ക്കും മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ 73 ടീമുകളാണ് പങ്കെടുക്കുന്നത്. 24 ഗ്രൂപ്പുകളിലായാണ് ഈ ടീമുകളെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ജനുവരി 11 ശനിയാഴ്ച കമേഡ നൈറ്റ് റൈഡേഴ്സും എക്സ്പിറിയോണ്‍ നൈറ്റ്സും ഏറ്റുമുട്ടും. ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ രാവിലെ 8 മണിയ്ക്കാണ് മത്സരം.

ഫിക്സ്ച്ചറുകള്‍ക്കായി സന്ദര്‍ശിക്കുക: https://murugancricketclub.com/wp-content/uploads/TPL-2020-Phase-1-Fixture.pdf

ആദ്യ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 2ന് അവസാനിക്കും. രണ്ടാം ഘട്ട മത്സരങ്ങള്‍ക്കായി ആദ്യ റൗണ്ടില്‍ നിന്ന് എട്ട് ടീമുകളും രണ്ടാം റൗണ്ടിലേക്ക് നേരത്തെ യോഗ്യത നേടിയ 40 ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്.