“ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശിഖർ ധവാന് പകരം രാഹുലിന് അവസരം നൽകണം”

- Advertisement -

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശിഖർ ധവാന് പകരം കെ.എൽ രാഹുലിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മോശം ഫോമും പരിക്കും മൂലം മികച്ച പ്രകടനം പുറത്തെടുക്കാൻ ശിഖർ ധവാന് കഴിഞ്ഞിരുന്നില്ല. അതെ സമയം കെ.എൽ രാഹുൽ ആവട്ടെ മികച്ച ഫോമിലുമാണ്.

ശ്രീലങ്കക്കെതിരെയുള്ള റൺസുകൾ പരിഗണിക്കുകയില്ലെന്നും താൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയിരുന്നെങ്കിൽ താൻ ഒരിക്കലും ശിഖർ ധവാനെ ലോകകപ്പിനുള്ള ടീമിൽ ഉൾപെടുത്തിട്ടില്ലായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. കെ.എൽ രാഹുലും ശിഖർ ധവാനും തമ്മിൽ ഒരു മത്സരവും ഇല്ലെന്നും കെ.എൽ രാഹുൽ തന്നെയാണ് ശിഖർ ധവാനെക്കാൾ മികച്ചു നിൽക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

Advertisement