സ്ലാട്ടൻ ‘യൂദാസ്’, താരത്തിനെതിരെ തിരിഞ്ഞ് ആദ്യ ക്ലബ്ബിലെ ആരാധകർ

- Advertisement -

സ്വീഡിഷ് ക്ലബ്ബ് ഹാമർബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ തിരിഞ്ഞ് താരത്തിന്റെ മുൻ ക്ലബ്ബ് മാൽമോയുടെ ആരാധകർ. ഇന്നലെയാണ് താരം ക്ലബിൽ സഹ ഉടമയായ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സ്വന്തം ക്ലബ്ബിൽ വളർന്ന സ്ലാട്ടൻ മറ്റൊരു ക്ലബ്ബിൽ പണം മുടക്കിയതോടെ മാൽമോയുടെ ആരാധകർ ശക്തമായ പ്രതിഷേധമാണ് അഴിച്ചു വിട്ടത്. മാൽമോയുടെ സ്റ്റേഡിയത്തിന് മുന്നിലുള്ള താരത്തിന്റെ പ്രതിമ അവർ തീവച്ചു. കൂടാതെ താരത്തെ യൂദാസ് എന്നാണ് അവർ വിശേഷിപ്പിച്ചത്. പ്രതിമ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് എടുത്ത് മാറ്റണം എന്നാണ് മാൽമോയുടെ ആരാധക കൂട്ടാഴ്മയുടെ ആവശ്യം. സ്ലാട്ടന്റെ സ്റ്റോക്ഹോമിലെ വീടിന് മുൻപിലും ആരാധകർ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് ഇടപെട്ടാണ് കാര്യങ്ങൾ ശാന്തമാക്കിയത്.

Advertisement