മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ അഡിലെയ്ഡില്‍

- Advertisement -

ഗാബയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം കരസ്ഥമാക്കിയ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലും അതേ ഇലവന്‍ തന്നെ പ്രഖ്യാപിച്ചു. അതേ സമയം സ്ക്വാഡില്‍ നിന്ന് കാമറൂണ്‍ ബാന്‍ക്രോഫ്ടിനെയും ജെയിംസ് പാറ്റിന്‍സണെയും ഓസ്ട്രേലിയ റിലീസ് ചെയ്തിട്ടുണ്ട്. ഇരുവരും ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കാനുത്തിനുള്ള അവസരത്തിന് വേണ്ടിയാണ് ഇത്.

അഡിലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ മത്സരത്തില്‍ നാല് ദിവസത്തിനുള്ളില്‍ ഇന്നിംഗ്സിന്റെയും 5 റണ്‍സിന്റെയും വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റിലെ പന്ത്രണ്ടാമന്‍ മൈക്കല്‍ നീസര്‍ ആയിരിക്കും.

Advertisement