പോർച്ചുഗലിൽ ഇന്ന് ഫുട്ബോൾ പുനരാരംഭിക്കും

- Advertisement -

കൊറോണ കാരണം നിർത്തി വെച്ചിരുന്ന പോർച്ചുഗീസ് ലീഗ് ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ന് ലീഗിൽ രണ്ട് മത്സരങ്ങൾ ആണ് നടക്കുന്നത്. നിലവിൽ ലീഗിൽ ഒന്നാമത് ഉള്ള പോർട്ടോ ഇന്ന് ഫമിലിസായോയെ നേരിടും. മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക. 24 റൗണ്ട് മത്സരങ്ങൾ ആണ് ഇതുവരെ പോർച്ചുഗലിൽ നടന്നത്.

ഇപ്പോൾ 60 പോയന്റുമായി പോർട്ടോ ആണ് ഒന്നാമത് നിൽക്കുന്നത്. തൊട്ടു പിറകിൽ 59 പോയന്റുമായി ബെൻഫികയുമുണ്ട്. പോർച്ചുഗലിൽ 32000ൽ അധികം പേർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 1436 മരണവും നടന്നിട്ടുണ്ട്. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങൾ പുറത്ത് ആരാധകർ തടിച്ചു കൂടുമോ എന്നാണ് ഇപ്പോൾ പോർച്ചുഗലിലെ ഭയം.

Advertisement