സച്ചിന്റെ 100 സെഞ്ചുറി റെക്കോർഡ് വിരാട് കോഹ്‌ലി മറികടക്കുമെന്ന് ഇർഫാൻ പഠാൻ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ചുറികളുടെ റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മറികടക്കുമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. വിരാട് കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറെ പോലെ കൂടുതൽ കാലം ഫിറ്റ്നസ് സൂക്ഷിച്ചു കളിച്ചാൽ 100 സെഞ്ചുറികൾ നേടാൻ വിരാട് കോഹ്‌ലിക്ക് കഴിയുമെന്നും ഇർഫാൻ പഠാൻ പറഞ്ഞു. 100 സെഞ്ചുറികൾ നേടുകയെന്നത് എളുപ്പമല്ലെന്നും വിരാട് കോഹ്‌ലി എത്ര കാലം ഫിറ്റ്നസ് സൂക്ഷിച്ചു ദീർഘ കാലം കളിക്കുന്നതിനെ ആശ്രയിച്ചാണ് ഇതെന്നും പഠാൻ പറഞ്ഞു.

നിലവിൽ വിരാട് കോഹ്‌ലിക്ക് ഏകദിനത്തിൽ 43 സെഞ്ചുറിയും ടെസ്റ്റിൽ 27 സെഞ്ചുറികളുമുണ്ട്.  സച്ചിൻ ടെണ്ടുൽകറിന് ഏകദിനത്തിൽ 49 സെഞ്ചുറിയും ടെസ്റ്റിൽ 51 സെഞ്ചുറിയുമാണ് ഉള്ളത്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കരുതുന്ന വിരാട് കോഹ്‌ലിക്ക് ഈ റെക്കോർഡ് മറികടക്കാനാവുമെന്നാണ് ഇർഫാൻ പഠാൻ കരുതുന്നത്.

Previous articleപോർച്ചുഗലിൽ ഇന്ന് ഫുട്ബോൾ പുനരാരംഭിക്കും
Next articleപ്രീമിയർ ലീഗിൽ ഒരാൾക്ക് കൂടെ കൊറോണ പോസിറ്റീവ്