ക്ലബ്ബ് വിടമെന്ന് ആവശ്യപ്പെട്ട് സാഹ, പ്രതീക്ഷയോടെ ആഴ്സണൽ

- Advertisement -

ആഴ്സണൽ ലക്ഷ്യം വെക്കുന്ന ക്രിസ്റ്റൽ പാലസ് ഡിഫൻഡർ വിൽഫ്രഡ് സാഹ തന്നെ ക്ലബ്ബ് വിടാൻ അനുവദിക്കണം എന്ന് ക്ലബ്ബിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ആഴ്സണൽ നേരത്തെ തരത്തിനായി 40 മില്യൺ പൗണ്ടിന്റെ ഓഫർ പാലസിന് നൽകിയിരുന്നെങ്കിലും അവർ അത് നിരസിച്ചിരുന്നു. 80 മില്യൺ പൗണ്ട് എങ്കിലും കിട്ടാതെ താരത്തെ വിട്ട് നൽകില്ല എന്നാണ് ക്രിസ്റ്റൽ പാലസിന്റെ നിലപാട്. എന്നാൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കഴിഞ്ഞു മടങ്ങിയെത്തിയ താരം തന്നെ ക്ലബ്ബ് മാറാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സാഹ തന്നെ ആവശ്യവുമായി വന്നത് ആഴ്സണലിന് ട്രാൻസ്ഫറിൽ സഹായകരമായേക്കും. ക്ലബ്ബ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരു താരത്തെ നിർബന്ധപൂർവ്വം കൂടെ നിർത്തുന്നതിന് സാധാരണ നിലയിൽ ക്ലബ്ബ്കൾ തയ്യാറാവാറില്ല. ഇതോടെ പാലസിന്റെ 80 മില്യൺ ആവശ്യം നൽകിയില്ലെങ്കിലും നിലവിലെ 40 ൽ നിന്ന് കൂടുതൽ പണം നൽകാൻ ആഴ്സണൽ തയ്യാറായാൽ ട്രാൻസ്ഫർ നടന്നേക്കും. തങ്ങൾ കൂടുതൽ മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കും എന്ന് നേരത്തെ ആഴ്സണൽ പരിശീലകൻ എമറി സൂചിപ്പിച്ചിരുന്നു.

ക്രിസ്റ്റൽ പാലസിൽ ചെറുപ്പം മുതൽ കളിച്ചു വളർന്ന താരം ഇടക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിലേക് മാറിയിരുന്നെങ്കിലും അവിടെ തിളങ്ങാനാകാതെ വന്നതോടെ തിരികെ പാലസിൽ തന്നെ എത്തിയിരുന്നു. പിന്നീട് തുടർച്ചയായ സീസണുകളിൽ മികച്ച കളി പുറത്തെടുക്കുന്ന താരം റോയ് ഹഡ്സന്റെ ടീമിൽ അഭിവാജ്യ ഘടകമാണ്. ഐവറി കോസ്റ്റ് ദേശീയ താരമാണ് 26 വയസുകാരനായ സാഹ.

Advertisement