രണ്ട് മലയാളി താരങ്ങൾ കൂടെ ഓസോണിൽ

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഷഹജാസിനു പിറകെ രണ്ടു മലയാളി താരങ്ങളെ കൂടെ ഓസോൺ എഫ് സി സ്വന്തമാക്കി. മിഡ്ഫീൽഡറായ ഉനൈസിനെയും സെന്റർ ബാക്കായ ഹിഗെറ്റയെയും ആണ് കർണാടക ക്ലബായ ഓസോൺ എഫ് സൊ സ്വന്തമാക്കിയിരിക്കുന്നത്. ബെംഗളൂരു ഡിവിഷനിലും സെക്കൻഡ് ഡിവിഷനിലും ഇവർ ഓസോണിനായി കളത്തിൽ ഇറങ്ങും.

അറ്റാക്കിങ് മിഡ്ഫീൽഡറായ ഉനൈസ് സാറ്റ് തിരൂരിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് കൊൽക്കത്ത ക്ലബായ പതചക്രയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. സെന്റർ ബാക്കായ ഹിഗേറ്റ കണ്ണൂർ സ്വദേശിയാണ്. 23കാരനായ ഹിഗേറ്റ റയിൽവേയുടെ താരമായിരുന്നു. മുമ്പ് വിവാ ചെന്നൈ, ചെന്നൈ സിറ്റി എന്നീ ക്ലബുകൾക്ക് വേണ്ടിയും ഹിഗേറ്റ കളിച്ചിട്ടുണ്ട്.

Advertisement