കെല്ലിനിക്ക് പരിക്ക്, പ്രീസീസണിൽ യുവന്റസിനൊപ്പം ഉണ്ടാവില്ല

- Advertisement -

പ്രീസീസണ് പുറപ്പെടാൻ ഒരുങ്ങുന്ന യുവന്റസിന് തിരിച്ചടി. ക്യാപ്റ്റൻ കെല്ലിനി പരിക്ക് കാരണം പ്രീസീസണിൽ പങ്കെടുത്തേക്കില്ല. ട്രെയിനിങ്ങിനിടെ കാഫിനേറ്റ പരിക്കാണ് കെല്ലിനിക്ക് വില്ലനായിരിക്കുന്നത്. താരത്തിന് രണ്ടാഴ്ചയിലധികം വിശ്രമം വേണ്ടിവരും. ഇടതു കാഫിനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്നാണ് പ്രീസീസണായുള്ള യുവന്റസ് ടീമിനെ സാരി പരിശീലിപ്പിക്കുക.

ഇത്തവണ ഏഷ്യൻ രാജ്യങ്ങളിലാണ് യുവന്റസ് പ്രീസീസണായി പോകുന്നത്. കെല്ലിനി ടീമിൽ ഉൾപ്പെട്ടില്ല എങ്കിൽ അത് പുതിയ സൈനിംഗായ ഡി ലിറ്റിന് കൂടുതൽ അവസരങ്ങൾ പ്രീസീസണിൽ നൽകിയേക്കും. കഴിഞ്ഞ ദിവസം യുവന്റസുമായി കരാറിൽ ഒപ്പിട്ട ഡിലിറ്റ് പ്രീസീസണിൽ യുവന്റസിനൊപ്പം ഉണ്ടാകും.

Advertisement