സാഹയുടെ ഇരട്ട ഗോളുകൾ, വില്ലന്മാരെ ക്രിസ്റ്റൽ പാലസ് തകർത്തു

പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ക്രിസ്റ്റൽ പാലസ് അവരുടെ നല്ല പ്രകടനം തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെ സമനിലയിൽ പിടിച്ച പാലസ് ഇന്ന് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. സെല്ലുസ്പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പാലസ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി സാഹ ഇന്നും പാലസിന്റെ ഹീറോ ആയി.

ക്രിസ്റ്റൽ പാലസ്

ഇന്ന് മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ ലീഡ് എടുത്ത് കൊണ്ട് ആസ്റ്റൺ വില്ല പാലസിന്റെ ഞെട്ടിച്ചു. വാറ്റ്കിൻസ് ആയിരുന്നു വില്ലക്ക് ലീഡ് നൽകിയത്‌. എന്നാൽ മിനുട്ടുകൾക്ക് അകം വിയേരയുടെ ടീം മറുപടി നൽകി. ഏഴാം മിനുട്ടിൽ എഡുവേർഡിന്റെ പാസ് സ്വീകരിച്ച് സാഹ സമനില ഗോൾ നേടി.

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് പാലസിന്റെ രണ്ടാം ഗോൾ വന്നത്‌. 58ആം മിനുട്ടിൽ പെനാൾട്ടി എടുത്ത സാഹക്ക് ലക്ഷ്യം കാണാൻ ആയില്ല എങ്കിലും തൊട്ടടുത്ത നിമിഷം തന്റെ തെറ്റു തിരുത്താൻ സാഹക്ക് ആയി. അതോടെ പാലസ് 2-1ന് മുന്നിൽ എത്തി. 71ആം മിനുട്ടിൽ മറ്റേറ്റ ആണ് പാലസിന്റെ മൂന്നാം ഗോൾ നേടിയത്. ഈ ഗോൾ പാലസിന്റെ സീസണിലെ ആദ്യ മൂന്ന് പോയിന്റ് ഉറപ്പിച്ചു കൊടുത്തു‌