മൂന്ന് ക്യാച്ചുകള്‍ നേടിയെങ്കിലും സ്റ്റംപിംഗ് നഷ്ടപ്പെടുത്തിയതിൽ വിഷമം – സഞ്ജു സാംസൺ

Sports Correspondent

Sanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കായി മികവ് പുലര്‍ത്താനായാതിൽ ഏറെ സന്തോഷം ഉണ്ടെന്ന് പറഞ്ഞ് സഞ്ജു സാംസൺ. എത്ര സമയം ക്രീസിൽ ചെലവഴിക്കുന്നുവോ അത്രയും സമയം മികച്ച അനുഭവം ആണ് തനിക്ക് ലഭിയ്ക്കുന്നതെന്നും സഞ്ജു പറഞ്ഞു. സിംബാബ്‍വേയ്ക്കെതിരെ ഇന്ത്യയുടെ വിജയത്തിന് ശേഷം ലഭിച്ച കന്നി മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം.

39 പന്തിൽ 49 റൺസ് നേടിയ സഞ്ജു സാംസൺ 4 സിക്സുകള്‍ ആണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. താന്‍ ബാറ്റിംഗും കീപ്പിംഗും ആസ്വദിക്കുകയാണെന്നും മൂന്ന് ക്യാച്ചുകള്‍ നേടിയതിൽ സന്തോഷം ഉണ്ടെങ്കിലും സ്റ്റംപിംഗ് നഷ്ടപ്പെടുത്തിയതിൽ വിഷമം ഉണ്ടെന്നും സഞ്ജു കൂട്ടിചേര്‍ത്തു.

 

Story Highlights: Sanju Samson wins his first International ODI Man of the Match award.