ലിംഗാർഡിന് വെസ്റ്റ് ഹാമിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം

20210204 092550

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എല്ലാവരും മറന്നു പോയ ലിംഗാർഡിന് വെസ്റ്റ് ഹാമിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം. ഇന്നലെ ആസ്റ്റൺ വില്ലയ്ക്ക് എതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ ലിംഗാർഡ് ഇരട്ട ഗോളുകളുമായാണ് തിളങ്ങിയത്. ലിംഗാർഡിന്റെ മികവിൽ ആസ്റ്റൺ വില്ലയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാനും വെസ്റ്റ് ഹാമിനായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സൗചകിലൂടെ ആയിരുന്നു വെസ്റ്റ് ഹാമിന്റെ ആദ്യ ഗോൾ.

ഇതിനു ശേഷമാണ് ലിംഗാർഡിന്റെ ഗോളുകൾ വന്നത്. 56ആം മിനുട്ടിൽ ആയിരുന്നു ലിങാർഡിന്റെ ഗോൾ വന്നത്. ഇടം കാലൻ സ്ട്രൈക്ക് തടയാൻ മാർട്ടിനസിനായില്ല. 83ആം മിനുട്ടിൽ ആയിരുന്നു ലിംഗാർഡിന്റെ രണ്ടാം ഗോൾ. ഇത്തവണ ഒരു വലം കാൽ സ്ട്രൈക്കാണ് മാർട്ടിനെസിനെ കീഴ്പ്പെടുത്തിയത്‌. വാറ്റ്കിൻസ് ആണ് വില്ലയുടെ ആശ്വാസ ഗോൾ നേടിയത്‌. ഈ വിജയം വെസ്റ്റ് ഹാമിനെ അഞ്ചാം സ്ഥാനത്ത് നിലനിർത്തുകയാണ്.

Previous articleവാരിക്കന് നാലാം വിക്കറ്റ്, ലിറ്റണ്‍ ദാസിനെ ബംഗ്ലാദേശിന് നഷ്ടം, അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഷാക്കിബ്
Next articleറാവല്‍പിണ്ടിയില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍