വാരിക്കന് നാലാം വിക്കറ്റ്, ലിറ്റണ്‍ ദാസിനെ ബംഗ്ലാദേശിന് നഷ്ടം, അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഷാക്കിബ്

Westindies

രണ്ടാം ദിവസം മൂന്നാമത്തെ ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ പുറത്താക്കി വിന്‍ഡീസ് താരം ജോമല്‍ വാരിക്കന്‍. 242/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് 6 റണ്‍സ് കൂടി നേടുന്നതിനിടയിലാണ് 38 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ നഷ്ടമായത്. ഇന്നിംഗ്സില്‍ വാരിക്കന്റെ നാലാം വിക്കറ്റായിരുന്നു ഇത്.

ഇതിനിടെ ഷാക്കിബ് അല്‍ ഹസന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 98 ഓവറില്‍ 269/6 എന്ന നിലയില്‍ ആണ് ബംഗ്ലാദേശ്. 51 റണ്‍സുമായി ഷാക്കിബും 10 റണ്‍സുമായി മെഹ്ദി ഹസനുമാണ് ക്രീസിലുള്ളത്.

Previous articleആൻഫീൽഡിൽ വീണ്ടും ലിവർപൂൾ കണ്ണീർ, ബ്രൈറ്റണ് ചരിത്ര വിജയം
Next articleലിംഗാർഡിന് വെസ്റ്റ് ഹാമിൽ സ്വപ്ന തുല്യമായ അരങ്ങേറ്റം