“മൗറീനോ അല്ല കളിക്കാരാണ് മെച്ചപ്പെടേണ്ടത്” – റൂണി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രശ്നങ്ങൾ തീരാൻ മൗറീനോ അല്ല മെച്ചപ്പെടേണ്ടത് മറിച്ച് കളിക്കാരാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിസന്ധി രൂക്ഷമായ അവസരത്തിലാണ് റൂണി താരങ്ങൾക്ക് എതിരെ വിമർശനവുനായി എത്തിയത്. മൗറീനോ ആണ് എല്ലാ ഭാഗത്ത് നിന്നും വിമർശനം കേൾക്കുന്നത്. എന്നാൽ ഇതൊന്നും മൗറീനോ അർഹിക്കുന്നില്ല എന്നും റൂണി പറഞ്ഞു.

പണ്ട് വാൻ ഹാൽ പരിശീലകനായ സമയത്തും താൻ ഇത് പറഞ്ഞിട്ടുണ്ട് എന്ന് റൂണി പറഞ്ഞു. അന്ന് എല്ലാവരും വാൻ ഹാലിനെ ആയിരുന്നു കുറ്റം പറഞ്ഞത്. എന്നാൽ അദ്ദേഹമായിരുന്നു ഞങ്ങൾ കളിക്കാർ ആയിരുന്നു മെച്ചപ്പെടേണ്ടി ഇരുന്നത്. അത് താൻ ഡ്രസിംഗ് റൂമ്മിൽ എപ്പോഴും പറയാറുണ്ടായിരുന്നു എന്നുൻ റൂണി പറഞ്ഞു.

Advertisement