സാഞ്ചോ ഇംഗ്ലണ്ടിനായി തിളങ്ങും എന്ന് വാൽകോട്ട്

- Advertisement -

ഡോർട്മുണ്ടിന്റെ യുവതാരം സാഞ്ചോ ഇംഗ്ലണ്ടിലും തന്റെ ഫോം തുടരുമെന്ന് എവർട്ടൺ താരം വാൽകോട്ട്. 18കാരനായ സാഞ്ചോ ബുണ്ടസ് ലീഗയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതുവരെ‌ ലീഗിൽ 6 അസിസ്റ്റും ഒരു ഗോളും സാഞ്ചൊ സ്വന്തമാക്കി. ബുണ്ടസ് ലീഗയിലെയും യൂറോപ്പിലെ മികച്ച് അഞ്ച് ലീഗിലെയും അസിസ്റ്റ് നൽകിയ എണ്ണത്തിൽ ഈ സീസണിൽ സാഞ്ചൊ ആണ് മുന്നിൽ.

സാഞ്ചൊയുടെ ഈ പ്രകടനം ഇംഗ്ലണ്ട് ജേഴ്സിയിലും കാണാം എന്നാണ് വാൽകോട്ട് പറയുന്നത്. ഡോർട്മുണ്ടിൽ ഇതിനകം തന്നെ സാഞ്ചൊ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് കളിക്കുക എന്നത് വലിയ സമ്മർദ്ദം ഉള്ള പരുപാടി ആണ് എങ്കിലും അതും സാഞ്ചൊ മറികടക്കും. ഡോർട്മുണ്ടിന്റെ വലിയ സ്റ്റേഡിയത്തിൽ അത്രയും കാണികൾക്ക് മുന്നിൽ കളിച്ച പരിചയം സാഞ്ചോയ്ക്ക് ഉപകാരപ്പെടും. വാൽകോട്ട് പറയുന്നു.

Advertisement