“ഗോൾകീപ്പർമാർ അവഗണിപ്പെടുന്നു” ബുഫൺ

- Advertisement -

ഫുട്ബോൾ ലോകത്ത് ഗോൾകീപ്പർമാരുടെ പ്രകടനം അവഗണിൽകപ്പെടുന്നു എന്ന് പി എസ് ജി ഗോൾ കീപ്പർ ബുഫൺ. മാധ്യമങ്ങളായാലും ഫുട്ബോൾ ലോകമായാലും കാര്യമായി ഗോൾകീപ്പർമാരെ വിലയിരുത്തുന്നില്ല എന്ന് ഇറ്റാലിയൻ ഇതിഹാസം പറയുന്നു. പിച്ചിൽ തങ്ങൾക്ക് ഒപ്പം കളിക്കുന്ന താരങ്ങൾ മാത്രമാണ് ഗോൾകീപ്പരുടെ വില അറിയുന്നത് എന്നും ബുഫൺ പറഞ്ഞു.

സേവുകൾക്ക് അപ്പുറം കളി കളത്തിൽ കീപ്പർമാരുടെ സാന്നിദ്ധ്യം പല ഗുണവും ചെയ്യും. കീപ്പർമാർ നിരന്തരം താരങ്ങൾക്ക് നിർദേശങ്ങൾ കൊടുക്കുന്നതാണ് പല അവസരങ്ങളും സൃഷ്ടിക്കുന്നതിന് മുന്നേ അവസാനിക്കുന്നത്. എന്തിന് ചിലപ്പോൾ ഗോളുകൾ നേടാൻ വരെ ഗോൾകീപ്പർമാരുടെ ഈ നിർദേശങ്ങൾ കളത്തിൽ സഹായിക്കും. എന്നാൽ ഇതൊന്നും കളിക്കളത്തിൽ താരങ്ങൾ അല്ലാതെ ആരും ഒരിക്കലും അറിയില്ല എന്നും ഇറ്റാലിയൻ ഇതിഹാസം പറഞ്ഞു.

Advertisement