പിയേഴ്സൺ ഇനി വാറ്റ്ഫോർഡിന്റെ പരിശീലകൻ

വാറ്റ്ഫോർഡ് ഈ സീസണിലെ തങ്ങളുടെ മൂന്നാം പരിശീലകനെ നിയമിച്ചു. പിയേഴ്സൺ ആണ് വാറ്റ്ഫോർഡുമായി കരാർ ഒപ്പുവെച്ചത്. ഈ സീസൺ അവസാനം വരെയാണ് വാറ്റ്ഫോർഡും പിയേഴ്സണുമായുള്ള കരാർ. അടുത്ത ആഴ്ച ആകും പിയേഴ്സൺ ടീമിന്റെ ചുമതലയേൽക്കുക. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ താൽക്കാലിക പരിശീലകനായ ഹൈഡൻ മുല്ലിൻസ് തന്നെയാകും ടച്ച് ലൈനിൽ ഉണ്ടാവുക.

ഇംഗ്ലീഷ് ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള ആളാണ് പിയേഴ്സൺ. ഡെർബി കൗണ്ടി, ലെസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, സൗതാമ്പ്ടൺ, ഹൾസിറ്റി എന്ന് തുടങ്ങി നിരവധി ഇംഗ്ലീഷ് ക്ലബുകളുടെ പരിശീലകൻ ആയി പിയേഴ്സൺ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. സീസണിൽ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു വിജയം മാത്രമാണ് ഇപ്പോൾ വാറ്റ്ഫോർഡിനുള്ളത്.

Previous articleമോളി സ്ട്രാനോയുടെ വെല്ലുവിളിയെ അതിജീവിച്ച് ബ്രിസ്ബെയിന്‍ ഹീറ്റ് ഫൈനലിലേക്ക്
Next article“ഒരു ഫോർമാറ്റിന്റെ മാത്രം സ്പെഷ്യലിസ്റ്റ് അല്ല താൻ” – വിരാട് കോഹ്ലി