വാറ്റ്ഫോർഡിന്റെ വല നിറച്ച് ബോണ്മത് ആദ്യ അഞ്ചിൽ

വാറ്റ്ഫോർഡിനെ തകർത്ത് കൊണ്ട് പ്രീമിയർ ലീഗ് ടേബിളിൽ ബോണ്മത് മുന്നോട്ടേക്ക് കുതിക്കുന്നു. ഇന്ന് വാറ്റ്ഫോർഡിന്റെ ഹോമായ വികരേജ് റോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന്റെ അമ്പരിപ്പിക്കുന്ന വിജയമാണ് എഡി ഹോവിന്റെ ബോണ്മത് നേടിയത്. 32ആം മിനുട്ടിൽ വാറ്റ്ഫോർഡ് താരം കാബസെലെ ചുവപ്പ് കണ്ട് കളം വിട്ടതാണ് വാറ്റ്ഫോർഡിന്റെ ഈ വൻ തോൽവിയിൽ കലാശിച്ചത്.

റെഡ് കാർഡ് പിറക്കുന്നതിന് മുമ്പ് തന്നെ ബ്രൂക്സിന്റെ ഗോളിൽ ബോണ്മത് മുന്നിൽ എത്തിയിരുന്നു. റെഡ് കാർഡിന് ശേഷം ജോഷ കിംഗിന്റെ ഇരട്ട ഗോളുകളും വിൽസന്റെ ഒരു ഗോളും വാറ്റ്ഫോർഡിന്റെ കഥ കഴിച്ചു. ഇന്നത്തെ ജയത്തോടെ ആഴ്സണലിനെയും മറികടന്ന് ബോണ്മത് ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. എട്ട് മത്സരങ്ങളിൽ 16 പോയന്റാണ് ബോണ്മതിന് ഉള്ളത്.

Previous articleഹാംഷയറുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തി ഫുള്ളര്‍
Next articleസിഗുർഡ്സന്റെ ഗംഭീര ഗോളിൽ ലെസ്റ്റർ വീണു