സിഗുർഡ്സന്റെ ഗംഭീര ഗോളിൽ ലെസ്റ്റർ വീണു

ഐസ്ലന്റ് താരം സിഗുർഡ്സൺ നേടിയ ഗംഭീര ലോംഗ് റേഞ്ചറിന്റെ മികവിൽ എവർട്ടൺ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു എവർട്ടൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചത്. ഏഴാം മിനുട്ടിൽ റിച്ചാർലിസന്റെ ഗോളിൽ എവർട്ടൺ ലീഡ് എടുത്തു. ഇന്ന് സ്ട്രൈക്കറുടെ റോളിൽ ആയിരുന്നു റിച്ചാർലിസൺ ഇറങ്ങിയത്.

നാൽപ്പതാം മിനുട്ടിലെ റിക്കാർഡോ പെരേരയുടെ ഗോൾ ലെസ്റ്ററിന് സമനില നേടിക്കൊടുത്തു. എന്നാൽ രണ്ടാം പകുതിയിൽ വെസ്റ്റ് മോർഗൻ ചുവപ്പ് കാർഡ് പുറത്തായതോടെ ലെസ്റ്റർ 10 പേരായി ചുരുങ്ങിം ഇത് കളിയുടെ ഗതി മാറ്റി. 77ആം മിനുട്ടിൽ ആയിരുന്നു സിഗുർഡ്സന്റെ അത്ഭുത വിജയ ഗോൾ പിറന്നത്.

Previous articleവാറ്റ്ഫോർഡിന്റെ വല നിറച്ച് ബോണ്മത് ആദ്യ അഞ്ചിൽ
Next articleവമ്പന്‍ തിരിച്ചുവരവ് നടത്തി ഓള്‍ ബ്ലാക്ക്സ്, ദക്ഷിണാഫ്രിക്കയോട് തോല്‍വിയ്ക്ക് പകരം വീട്ടി