മുന്നിൽ നിന്ന് നയിച്ച്‌ ഗ്രീലിഷ്, വില്ലക്ക് നിർണായക ജയം

- Advertisement -

ജാക് ഗ്രിലീഷിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ആസ്റ്റൺ വില്ലക്ക് പ്രീമിയർ ലീഗിൽ മികച്ച ജയം. എവേ മത്സരത്തിൽ ബേൺലിയെ 1-2 എന്ന സ്കോറിനാണ് ഡീൻ സ്മിത്തിന്റെ ടീം മറികടന്നത്. ജയത്തോടെ 21 പോയിന്റ് ഉള്ള വില്ല തത്കാലം റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷപെട്ടു. നിലവിൽ 16 ആം സ്ഥാനത്താണ് അവർ.

VAR ഇത്തവണയും വാർത്തയിൽ ഇടം പിടിച്ച മത്സരത്തിൽ 13 ആം മിനുട്ടിൽ ഗ്രീലിഷ് വിലക്ക് വേണ്ടി ഗോൾ നേടി. പക്ഷെ VAR ഗോൾ നൽകിയില്ല. പക്ഷെ പിന്നീട് 27 ആം മിനുട്ടിൽ വെസ്ലിയുടെ ഗോളിൽ വില്ല ലീഡ് നേടി. ആദ്യ പകുതിക്ക് പിരിയും മുൻപേ ഗ്രീലിഷ് അവരുടെ ഗോൾ രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയുടെ അവസാനത്തിൽ ക്രിസ് വുഡ് ബേൺലിക്കായി ഒരു ഗോൾ മടക്കിയെങ്കിലും സമനില കണ്ടെത്താൻ പിന്നീട് അവർക്ക് സാധിച്ചില്ല.

Advertisement