തുടർച്ചയായ രണ്ടാം മാസവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഡിസംബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം യുവതാരം റാഷ്ഫോർഡ് സ്വന്തമാക്കി. ആരാധകരുടെ വോട്ടെടിപ്പിലൂടെയാണ് റാഷ്ഫോർഡിനെ മികച്ച താരമായി തിരഞ്ഞെടുത്തത്. നവംബർ മാസവും റാഷ്ഫോർഡ് തന്നെ ആയിരുന്നു ഈ അവാർഡ് നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിൽ ഇതുവരെ ടോപ്പ് സ്കോറർ ആണ് റാഷ്ഫോർഡ്. ഡിസംബറിൽ 6 ഗോളുകളും 2 അസിസ്റ്റും താരം സ്വന്തമാക്കി. ഇതിൽ മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടൻഹാമിനും എതിരെ നേടിയ ഗോളുകളും ഉൾപ്പെടുന്നു‌. ഇപ്പോൾ തന്നെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ സ്കോറിംഗ് സീസണാക്കി റാഷ്ഫോർഡ് ഈ സീസണെ മാറ്റിക്കഴിഞ്ഞു.

Previous articleഅത്ഭുത ഗോളുമായി ജഹാൻബാക്ഷ്‌, പുതുവർഷത്തിൽ ചെൽസിക്ക് സമനില മാത്രം
Next articleമുന്നിൽ നിന്ന് നയിച്ച്‌ ഗ്രീലിഷ്, വില്ലക്ക് നിർണായക ജയം