ഇങ്സിന്റെ സൂപ്പർ ഗോളിന് മുന്നിൽ ടോട്ടൻഹാം തോറ്റു

ടോട്ടൻഹാമിൽ സ്ഥിരതയാർന്ന പ്രകടനം കൊണ്ടുവരാൻ ജോസെ മൗറീനോയ്ക്കും ആകുന്നില്ല‌. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ സൗത്താമ്പ്ടണോട് ടോട്ടൻഹാം പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. അവസാന നാലു മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ജോസെ മൗറീനീയുടെ സ്പർസ് വിജയിച്ചത്‌.

ഇന്ന് സൗത്താമ്പ്ടന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇങ്സ് നേടിയ ഒരു ഗോളാണ് ടോട്ടൻഹാമിനെ തോൽപ്പിച്ചത്. 17ആം മിനുട്ടിൽ ആണ് മനോഹരമായ ടച്ചും അതിനു ശേഷം ഒരു ഗംഭീര ഫിനിഷുമായി ഇങ്സ് പന്ത് വലയിൽ എത്തിച്ചത്. സൗത്തപടണെ ഈ വിജയം 25 പോയന്റിൽ എത്തിച്ചും 30 പോയന്റുള്ള സ്പർസ് ഇപ്പോൾ ആറാം സ്ഥാനത്താണ്.

Previous articleമുന്നിൽ നിന്ന് നയിച്ച്‌ ഗ്രീലിഷ്, വില്ലക്ക് നിർണായക ജയം
Next articleനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ഫിഫയെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോടിന് കിരീടം