വാർഡി തിളക്കത്തിൽ ലെസ്റ്റർ സിറ്റിക്ക് ജയം

- Advertisement -

വാർഡി ഗോൾ സ്കോറിംഗിലേക്ക് തിരികെ വന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്ക് വിജയം. സ്വന്തം ഗ്രൗണ്ടിൽ ആസ്റ്റൺ വില്ലയെ ആണ് ലെസ്റ്റർ സിറ്റി ഇന്ന് വീഴ്ത്തിയത്. മറുപടിയില്ലാത്ത നാലു ഗോളുകളുടെ വിജയം തന്നെ ലെസ്റ്റർ സ്വന്തമാക്കി. വാർഡിയുടെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് കരുത്തായത്. 2020ൽ വാർഡി ആദ്യമായാണ് സ്കോർ ചെയ്യുന്നത്. സബ്ബായി ഇറങ്ങിയാണ് വാർഡി രണ്ട് ഗോളുകൾ നേടിയത്.

63, 79 മിനുട്ടുകളിലായിരുന്നു വാർഡിയുടെ ഗോളുകൾ. ഈ ഗോളുകൾ താരത്തെ 19 ഗോളുകളുമായി ലീഗിലെ ഈ സീസണിലെ ടോപ്പ് സ്കോറർ ആയി നിലനിർത്തുന്നുണ്ട്. ഹാർവി ബാർൻസും ഇന്നലെ ലെസ്റ്ററിനായി ഇരട്ടഗോളുകൾ നേടി. 40ആം മിനുട്ടിലും 85ആം മിനുട്ടിലും ആയിരുന്നു ബാർൻസിന്റെ ഗോളുകൾ. ഈ വിജയത്തോടെ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ലെസ്റ്റർ. ഇപ്പോൾ അവർക്ക് 29 മത്സരങ്ങളിൽ നിന്ന് 53 പോയന്റാണ് ഉള്ളത്.

Advertisement