വരാനെക്ക് ലോകകപ്പ് നഷ്ടമായേക്കും

20221022 232514

ഫ്രാൻസിന് ലോകകപ്പിന് മുമ്പ് ഒരു തിരിച്ചടി കൂടെ. അവരുടെ സെന്റർ ബാക്കായ റാഫേൽ വരാനെ ലോകകപ്പിന് ഉണ്ടാകാൻ സാധ്യത ഇല്ല. ഇന്നലെ നടന്ന ചെൽസിക്ക് എതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മുട്ടിന് പരിക്കേറ്റ താരം കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.

20221022 232436

ലോകകപ്പിന് ഇനി ഒരു മാസം മാത്രം ബാക്കി ഇരിക്കെ വരാനെ ഇനി തിരികെ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് സംശയമാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വരാനെ എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമാവുകയുള്ളൂ. ഈ സീസണിൽ തന്റെ മികച്ച ഫോമിലേക്ക് തിരികെയെത്താൻ വരാനെക്ക് ആയിരുന്നു. നേരത്തെ പരിക്കേറ്റ കാന്റെ ഫ്രാൻസിന് ഒപ്പം ലോകകപ്പിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്.