വരാനെ 24 മണിക്കൂറിനകം മാഞ്ചസ്റ്ററിൽ എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സെന്റർ ബാക്ക് റാഫേൽ വരാനെ 24 മണിക്കൂറിനകം മാഞ്ചസ്റ്ററിൽ എത്തും. താരം ഇന്നലെ തന്നെ മാഞ്ചസ്റ്ററിൽ എത്തേണ്ടതായിരുന്നു. എന്നാൽ വിസ സംബന്ധിച്ച പ്രശ്നം കാരണം താരത്തിന്റെ യാത്ര വൈകി. നാളെ മാഞ്ചസ്റ്ററിൽ എത്തിയാലും ഒരാഴ്ചയോളം ആകും വരാനെക്ക് കരാർ പൂർത്തിയാക്കി യുണൈറ്റഡിനൊപ്പം പരീശീലനം നടത്താൻ.

ഒരാഴ്ചത്തെ ക്വാറന്റൈൻ താരത്തിന് നിർബന്ധമാണ്. ഇത് പൂർത്തിയാക്കിയ ശേഷം ആകു ട്രാൻസ്ഫർ പ്രഖ്യാപനം. വരാനെയെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ആദ്യ ഇലവനിൽ ഇറക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ.