“മാഞ്ചസ്റ്റർ യുണൈറ്റഡിനെ കിരീടം നേടാൻ സഹായിക്കൽ ആണ് ലക്ഷ്യം” – വാൻ ഡെ ബീക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ വാൻ ഡെ ബീക് തന്റെ ലക്ഷ്യം യുണൈറ്റഡിനൊപ്പം ഒരുപാട് കിരീടങ്ങൾ നേടുക ആണെന്ന് പറഞ്ഞു. യുണൈറ്റഡിനെ കിരീടം നേടാൻ സഹായിക്കുക ആണ് തന്റെ ലക്ഷ്യം. തന്റെ മികവ് ഇംഗ്ലണ്ടിൽ കാണിക്കാൻ ആകുമെന്ന് വിശ്വസിക്കുന്നു എന്നും വാൻ ഡെ ബീക് പറഞ്ഞു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് പുരോഗമിച്ചിരുന്നു. അതിന്റെ തുടർച്ചയാകും ഈ സീസണിൽ കാണാൻ ആവുക. വാൻ ഡെ ബീക് പറയുന്നു.

സോൾഷ്യാർ തന്നോട് ആവശ്യപ്പെട്ടത് അയാക്സിൽ കളിക്കുന്നത് പോലെ കളിക്കാൻ ആണ്. പെനാൾട്ടി ബോക്സിലേക്ക് എത്തുകയും ഗോളുകൾ നേടുകയും ആണ് തന്റെ കരുത്തായി അദ്ദേഹം കാണുന്നത്. അത് ഇംഗ്ലണ്ടിലും താൻ ആവർത്തിക്കണം എന്ന് പരിശീലകൻ പറഞ്ഞു എന്നും വാൻ ഡെ ബീക് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏക ട്രാൻസ്ഫർ ആണ് വാൻ ഡെ ബീക്. താരം അയാക്സിൽ നിന്നാണ് മാഞ്ചസ്റ്ററിൽ എത്തിയത്.