ഡാന്‍ ക്രിസ്റ്റ്യനെ ടീമിലെത്തിച്ച് സിഡ്നി സിക്സേര്‍സ്

ഓസ്ട്രേലിയന്‍ താരം ഡാന്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. രണ്ട് വര്‍ഷത്തെ കരാറാണ് താരവുമായി ടീം എത്തിയിരിക്കുന്നത്. രണ്ട് സീസണുകളില്‍ മെല്‍ബേണ്‍ റെനഗേഡ്സിനായി കളിച്ച ശേഷമാണ് പുതിയ സീസണില്‍ സിക്സേര്‍സുമായി താരം കരാറിലെത്തിയിരിക്കുന്നത്.

ഇത് ഡാനിന്റെ നാലാമത്തെ ബിഗ് ബാഷ് ക്ലബ് ആയിരിക്കും. ടി20 ക്രിക്കറ്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള താരം ഇതുവരെ 7 ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 17 ടി20 ഫ്രാഞ്ചൈസികള്‍ക്കായാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഡാന്‍ ക്രിസ്റ്റ്യന്‍. അന്ന് ടീമില്‍ സഹതാരമായിരുന്ന മോയിസസ് ഹെന്‍റിക്സ് ആണ് ഇപ്പോള്‍ സിഡ്നി സിക്സേര്‍സിന്റെ ക്യാപ്റ്റന്‍.