പരിശീലന മത്സരത്തിൽ പോഗ്ബയും ബ്രൂണോയും നേർക്കുനേർ, കളി 4-4 സമനില!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയ് ലീഗ് പുനരാരംഭിക്കുന്നതിന്റെ ഒരുക്കത്തിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരസ്പരം ഏറ്റുമുട്ടി. പ്രീസീസൺ ഒന്നും ഇല്ലാത്തതിനാൽ രണ്ട് ടീമുകളായി യുണൈറ്റഡ് സ്ക്വാഡ് തന്നെ ഏറ്റുമുട്ടുകയായിരുന്നു. ഒരു വശത്ത് ബ്രൂണോ, മാർഷ്യൽ, ഫ്രെഡ് എന്നിവരൊക്കെ അടങ്ങുന്ന ഇലവൻ അണിനിരന്നപ്പോൾ അപ്പുറം പോഗ്ബ, റാഷ്ഫോർഡ്, ഗ്രീൻവുഡ് എന്നിവരൊക്കെ അണിനിരന്നു.

മത്സരം 4-4 എന്ന നിലയിൽ ആണ് അവസാനിച്ചത്. റാഷ്ഫോർഡിന്റെ ഹാട്രിക്കും പോഗ്ബയുടെ ഗോളുമാണ് ചുവപ്പ് ജേഴ്സി അണിഞ്ഞ ക്ലബിന് ഗോളുകൾ നൽകിയത്. യുണൈറ്റഡിന്റെ എവേ ജേഴ്സി അണിഞ്ഞ ടീമിനായി ബ്രൂണോ ഇരട്ട ഗോളുകൾ നേടി. മാറ്റ, മാർഷ്യൽ എന്നിവരാണ് മറ്റു സ്കോറേഴ്സ്. പോഗ്ബയും ബ്രൂണോയും അവരുടെ ടീമുകൾക്കായി രണ്ട് അസിസ്റ്റും സംഭാവന ചെയ്തു.