ഡോർട്മുണ്ട് ഹെർതയെ വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്മുണ്ടിന് വീണ്ടും വിജയം. ഇന്ന് നടന്ന ഹോം മത്സരത്തിൽ ഹെർതയെ ആണ് ഡോർട്മുണ്ട് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ എമിറെ ചാൻ ആണ് ഡോർട്മുണ്ടിന്റെ വിജയ ഗോൾ നേടിയത്. ബ്രാന്റിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.

വിജയിച്ചു എങ്കിലും ഇനി ഒന്നാം സ്ഥാനം എന്നത് ഡോർട്മുണ്ടിന് വിദൂര സ്വപ്നം മാത്രമാണ്‌. ലീഗിൽ ഇനി നാലു മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ‌. ഇപ്പോൾ 63 പോയന്റുമായി ഡോർട്മുണ്ട് രണ്ടാമതും 70 പോയന്റുമായി ബയേർൺ ഒന്നാമതും ആണ് നിൽക്കുന്നത്‌ ഇനി രണ്ട് മത്സരങ്ങൾ കൂടെ വിജയിച്ചാൽ ബയേണ് ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കാം