പ്രീമിയർ ലീഗിൽ പുതുതായി ആർക്കും കൊറോണ ഇല്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്ത പുതിയ കൊറോണ പരിശോധനയിൽ ആർക്കും കൊറോണ പോസിറ്റീവ് ഇല്ല. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് താരങ്ങളിൽ ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1195 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ എല്ലാം നെഗറ്റീവ് ആയി. ഇത് ലീഗ് അധികൃതർക്ക് ആശ്വാസ വാർത്തയായി.

ലീഗിൽ ഇതുവരെ നടത്തിയ പരിശോധനകളിൽ ആകെ 13 കൊറോണ രോഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെ ആകെ 6274 ടെസ്റ്റുകൾ നടത്തിയപ്പോൾ ആണ് 13 രോഗം റിപ്പോർട്ട് ചെയ്തത്. ഇത് ലീഗ് അധികൃതർ പ്രതീക്ഷിച്ചതിന് ഏറെ പിറകിലാണ്. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്ന നീക്കങ്ങൾക്ക് ഇത് ഊർജ്ജമാകും. ജൂൺ 17ന് ലീഗ് പുനരാരംഭിക്കുന്നുണ്ട്.

Previous articleപരിശീലന മത്സരത്തിൽ പോഗ്ബയും ബ്രൂണോയും നേർക്കുനേർ, കളി 4-4 സമനില!
Next articleഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ