ടിയേർനിക്ക് ശസ്ത്രക്രിയ, മൂന്ന് മാസം പുറത്ത്

- Advertisement -

ആഴ്സണലിന്റെ ഫുൾബാക്കായ ടിയേർനിക്ക് അടുത്ത ആഴ്ച ശസ്ത്രക്രിയക്ക് വിധേയനാകും. കഴിഞ്ഞ ആഴ്ച വെസ്റ്റ് ഹാമിനെതിരെ ഏറ്റ പരിക്ക് മാറാനാണ് ശസ്ത്രക്രിയ നടത്തുന്നത്. വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിൽ തോളിനായിരുന്നു ടിയേർനിക്ക് പരിക്കേറ്റത്. തോളിന് ശസ്ത്രക്രിയ നടത്തിയാൽ മൂന്നു മാസത്തോളം താരം പുറത്തിരിക്കേണ്ടി വരും.

പരിക്ക് കാരണം സീസൺ തുടക്കത്തിൽ ഒരുപാട് മത്സരങ്ങൾ നഷ്ടമായ താരമാണ് ടിയേർനി. ടിയേർനി ഈ സീസണിൽ ആയിരുന്നു സെൽറ്റിക്കിൽ നിന്ന് ആഴ്സണലിൽ എത്തിയത്. പക്ഷെ പരിക്ക് താരത്തെ നിരന്തരമായി ബുദ്ധിമുട്ടിക്കുകയാണ്.

Advertisement