ചെൽസി പരിശീലകൻ തോമസ് ടൂഹൽ ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകൻ

20210924 140630
Credit: Twitter

ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി ചെൽസി പരിശീലകൻ തോമസ് ടൂഹൽ. ഒക്ടോബറിൽ നടന്ന 4 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിച്ചാണ് തോമസ് ടൂഹൽ അവാർഡ് സ്വന്തമാക്കിയത്. നിലവിൽ ചെൽസിയെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും തോമസ് ടൂഹലിന് കഴിഞ്ഞിരുന്നു.

നേരത്തെ മാർച്ച് മാസത്തെ മികച്ച പരിശീലകനുള്ള പുരസ്കാരവും തോമസ് ടൂഹൽ സ്വന്തമാക്കിയിരുന്നു. സതാംപ്ടൺ, ബ്രെന്റ്ഫോർഡ്, നോർവിച്ച് സിറ്റി, ന്യൂ കാസിൽ യുണൈറ്റഡ് എന്നിവരെയാണ് ചെൽസി ഒക്ടോബർ മാസത്തിൽ പരാജയപ്പെടുത്തിയത്. ഒക്ടോബർ മാസം 14 ഗോളുകൾ നേടിയ ചെൽസി ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

Previous articleരാഹുല്‍ ദ്രാവിഡിന് സഹായികളായി എത്തുന്നവരിൽ വിക്രം റാഥോറുമെന്ന് സൂചന
Next articleസല തന്നെ പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരം