സല തന്നെ പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരം

Img 20210912 224912
Credit: Twitter

പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിവർപൂൾ താരം മുഹമ്മദ് സല. കഴിഞ്ഞ മാസം ലിവർപൂളിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ബെൻ ചിൽവെൽ, മാക്‌സ്‌വെൽ കോർനെറ്റ്, ഫിൽ ഫോഡൻ, ലിവ്‌റമെന്റോ, റംസ്ഡെയ്ൽ, ഡെക്ലാൻ റൈസ്, ടീലമെനസ് എന്നിവരെ മറികടന്നാണ് സല അവാർഡ് സ്വന്തമാക്കിയത്.

ഒക്ടോബറിൽ സല 5 ഗോളുകളും 4 അസിസ്റ്റുകളും പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി സ്വന്തമാക്കിയിരുന്നു. ഇതിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള ഹാട്രിക്കും ഉൾപ്പെട്ടിരുന്നു. കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും വാട്ഫോർഡിനെതിരെയും മികച്ച ഗോളുകൾ നേടാൻ സലക്കായിരുന്നു. കഴിഞ്ഞ മാസം ലിവർപൂൾ സലയുടെ മികവിൽ രണ്ട് മത്സരങ്ങൾ ജയിക്കുകയും 2 മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.

Previous articleചെൽസി പരിശീലകൻ തോമസ് ടൂഹൽ ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകൻ
Next articleകോമൺവെൽത്ത് ഗെയിംസ്, വനിത ടി20യിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ പാക്കിസ്ഥാനും