രാഹുല്‍ ദ്രാവിഡിന് സഹായികളായി എത്തുന്നവരിൽ വിക്രം റാഥോറുമെന്ന് സൂചന

രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യയുടെ സഹ പരിശീലകരായി ആരെത്തുമെന്നതിൽ തീരുമാനം ബിസിസിഐ എടുത്തുവെന്ന് സൂചന. ബാറ്റിംഗ് കോച്ചായി വിക്രം റാഥോറും ഫീൽഡിംഗ് കോച്ചായി ടി ദിലീപ്, ബൗളിംഗ് കോച്ചായി പരസ് മാംബ്രേ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നും. ഇവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതിൽ ദ്രാവിഡിന്റെ പങ്ക വലുതാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ഇന്നലെ ഈ മൂന്ന് പേരുടെയും ഇന്റര്‍വ്യൂ നടന്നു കഴിഞ്ഞുവെന്നാണ് ലഭിയ്ക്കുന്ന വിവരം. സുപ്രീം കോടതി അംഗീകരിച്ച ഭരണഘടന പ്രകാരം സെലക്ടര്‍മാരാണ് സ്പെഷ്യലിസ്റ്റ് കോച്ചുമാരെ തിരഞ്ഞെടുക്കുക. മുഖ്യ കോച്ചിനെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തിരഞ്ഞെടുക്കും.

ജൂലൈയിൽ ദ്രാവിഡിനൊപ്പം ശ്രീലങ്കയിൽ ഫീൽഡിംഗ് കോച്ചായി ഉണ്ടായിരുന്നയാളാണ് ദിലീപ്. എന്‍സിഎയിൽ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് പരസ് മാംബ്രേ.