മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീകിനെ എല്ലാവരും മറന്നിരിക്കുകയാണ്. രണ്ട് സീസണായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നും പറയാം. എന്നാൽ പുതിയ പരിശീലകൻ ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് വീണ്ടും ചിത്രത്തിൽ വരികയാണ്.
ടെൻ ഹാഗിന് കീഴിൽ ആയിരുന്നു വാൻ ഡെ ബീക് അയാക്സിൽ വൻ പ്രകടനങ്ങൾ നടത്തിയിരുന്നത്. അന്ന് റയൽ മാഡ്രിഡിനെ വരെ വിറപ്പിച്ച വാൻ ഡെ ബീക് വീണ്ടും ആ പഴയ ഫോമിലേക്ക് ടെൻ ഹാഗിനു കീഴിൽ എത്തിയാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇരട്ടി മധുരമാകും.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണനയ്ക്ക് അവസാനം ഡച്ച് യുവതാരം കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും പഴയ വാൻ ഡെ ബീകിനെ കാണാൻ ആയിരുന്നില്ല. മാഞ്ചസ്റ്ററിൽ ഒലെ പരിശീലകനായിരുന്നപ്പോഴും റാൾഫ് എത്തിയപ്പോഴും എല്ലാം വാൻ ഡെ ബീക് ബെഞ്ചിൽ തന്നെ ഇരിക്കുക ആയിരുന്നു. ആകെ 580 മിനുട്ട് പ്രീമിയർ ലീഗ് ഫുട്ബോൾ മാത്രമാണ് ഒന്നര വർഷത്തിൽ വാൻ ഡെ ബീക് കളിച്ചത്.
വാൻ ഡെ ബീകിൻ ക്ലബ നിലനിർത്താൻ ആണ് ടെം ഹാഗിന്റെ തീരുമാനം. വാൻ ഡെ ബീക് യുണൈറ്റഡ് അറ്റാക്കിൽ വലിയ പ്രാധാന്യം ഉള്ള കളിക്കാരനായി മാറും എന്നും ടെൻ ഹാഗ് വിശ്വസിക്കുന്നുണ്ട്.