സലാ ആവശ്യപ്പെടുന്ന വേതനം നൽകിയില്ല എങ്കിൽ അടുത്ത സീസൺ അവസാനം സലാൽ ലിവർപൂൾ വിടും

Img 20220606 001931

മൊ സലായും ലിവർപൂളും തമ്മിലുള്ള കരാർ ചർച്ചകൾ മുന്നിലേക്ക് പോകുന്നില്ല. മൊ സലാ വരുന്ന സീസണിൽ ലിവർപൂളിൽ തുടരും എങ്കിലും ലിവർപൂൾ സലാ ആവശ്യപ്പെടുന്ന വേതനം നൽകിയില്ല എങ്കിൽ താരം അടുത്ത സീസൺ അവസാനം ക്ലബ് വിടും എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. സലാ താൻ അടുത്ത സീസണിൽ ലിവർപൂളിൽ തുടരും എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.

2023 ജൂൺ വരെയാണ് ലിവർപൂളിൽ സലായുടെ കരാർ ഉള്ളത്. പെട്ടെന്ന് തന്നെ സലായുമായി കരാർ ധാരണയിൽ എത്താൻ ആയില്ല എങ്കിൽ സലായെ ഫ്രീ ഏജന്റായി ലിവർപൂളിന് നഷ്ടമാകും. സലായ്ക്ക് നേരത്തെ ലിവർപൂൾ പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു സലാ ആ കരാറിൽ തൃപ്തൻ ആയിരുന്നില്ല. ലിവർപൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ സലാ ക്ലബ് വിട്ടാൽ അത് ലിവർപൂളിന് വലിയ ക്ഷീണമാകും. ലിവർപൂളിന്റെ മറ്റൊരു അറ്റാക്കിംഗ് താരമായ മാനെ ഈ സീസണിൽ തന്നെ ലിവർപൂൾ വിടും എന്ന് നേരത്തെ അറിയിച്ചിരുന്നു.

Previous articleടെൻ ഹാഗിന് കീഴിൽ വാൻ ഡെ ബീകിന്റെ സ്വപ്നങ്ങൾ പൂവണിയുമോ
Next articleമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ബെംഗളൂരു എഫ് സിയിൽ ഇനി ഇല്ല