സർതക് ബെംഗളൂരു എഫ് സി വിട്ടു

ഇന്ത്യൻ യുവ പ്രതിരോധ താരം സർതക് ഗോലി ബെംഗളൂരു എഫ്‌സി വിട്ടു. താരം അവസാന സീസണിൽ ആകെ 3 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ക്ലബിൽ തുടരാൻ സർതാകും ആഗ്രഹിച്ചിരുന്നില്ല. 24 വയസുകാരൻ ക്ലബ് വിടുന്നതായി ബെംഗളൂരു എഫ് സി തന്നെ ഇന്നലെ പ്രഖ്യാപിച്ചു. താരം ഇനു ഈസ്റ്റ് ബംഗാളിലേക്ക് ആകും പോകുന്നത് എന്നാണ് സൂചനകൾ.

കൊൽക്കത്തയിൽ ജനിച്ച സർതക് എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഐ-ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെയും പ്രധാന ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. പൂനെ സിറ്റി, മുംബൈ സിറ്റി എഫ്‌സി എന്നിവിടങ്ങളിൽ കളിച്ച താരം മുമ്പു. ഈസ്റ്റ് ബംഗാൾ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 52 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.