ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു എന്ന് ടെൻ ഹാഗ്

Newsroom

Picsart 23 12 10 11 49 16 299
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ബൗണ്മതിന് എതിരായ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്‌. ഇന്നലെ ഓൾഡ്ട്രാഫോർഡിൽ 3-0ന്റെ പരാജയമായിരുന്നു യുണൈറ്റഡ് നേരിട്ടത്.

ടെൻ ഹാഗ് 23 12 10 11 48 35 585

“ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഞങ്ങൾ ശരിക്കും സ്ഥിരതയില്ലാത്തവരാണ്.” ടെൻ ഹാഗ് പറഞ്ഞു.

“ആരാധകർ നിരാശയിലാണെന്നു ഞാൻ മനസ്സിലാക്കുന്നു. നാമെല്ലാവരും നിരാശയിലാണ്, പക്ഷേ നമ്മൾ നന്നായി കളിക്കണം, ഒരു ഗെയിമിൽ നിന്ന് മറ്റൊന്നിലേക്ക് ഇത്രയും വലിയ നിലവാര വ്യത്യാസം ഉണ്ടാകാതിരിക്കാൻ നോക്കണം. എല്ലാ ഗെയിമുകളും ഞങ്ങൾ ക്വാളിറ്റി കാണിക്കണം.” ടെൻ ഹാഗ് പറഞ്ഞു.

“എല്ലാ ഗെയിമിലും നിങ്ങളുടെ ഫോക്കസ് മികച്ചതായിരിക്കണം. ഞങ്ങൾ ചെയ്തതുപോലെ കളി ആരംഭിച്ചാൽ പിന്നെ തിരിച്ചുവരാൻ ആകില്ല. ബൗണ്മത് നല്ല എതിരാളികളാണ്, പക്ഷേ നമ്മൾ നന്നായി കളിച്ചില്ല” ടെൻ ഹാഗ് പറഞ്ഞു.