ആന്ദ്രെ റസ്സൽ വെസ്റ്റിൻഡീസ് ടി20 ടീമിൽ തിരികെയെത്തി

Newsroom

Picsart 23 12 10 11 13 25 223
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലേക്ക് ആന്ദ്രെ റസലിനെ വെസ്റ്റിൻഡീസ് തിരഞ്ഞെടുത്തു. രണ്ട് വർഷത്തിന് ശേഷമാണ് ആന്ദ്രെ റസ്സൽ വെസ്റ്റ് ഇൻഡീസ് ടി20 ഐ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ആണ് അവസാനം വെസ്റ്റ് ഇൻഡീസിനു വേണ്ടി റസ്സൽ കളിച്ചത്.

ആന്ദ്രെ 23 12 10 11 13 40 998

ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ ഏകദിന അരങ്ങേറ്റത്തിൽ തിളങ്ങിയ യുവ ഓൾറൗണ്ടർ മാത്യു ഫോർഡിനെയുൻ ടി20 ടീമിൽ തിരഞ്ഞെടുത്തു. ജേസൺ ഹോൾഡർ, നിക്കോളാസ് പൂരൻ, കെയ്‌ൽ മേയേഴ്‌സ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഡിസംബർ 12ന് ബാർബഡോസിലാണ് പരമ്പര ആരംഭിക്കുന്നത്.

Squad:Rovman Powell (C), Shai Hope (VC), Roston Chase, Matthew Forde, Shimron Hetmyer, Jason Holder,Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Gudakesh Motie, Nicholas Pooran, Andre Russell, Sherfane Rutherford, Romario Shepherd