ആഴ്സണലിനെ കിരീടത്തിൽ നിന്ന് തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകുമോ, ഇന്ന് നിർണായക പോരാട്ടം

Newsroom

Picsart 24 05 11 14 11 36 478
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ഏറ്റവും നിർണായകമായ മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. ഇന്ന് ഓൾഡ് ട്രാഫിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ ആണ് നേരിടുന്നത്. ആസനലിന്റെ കിരീട സാധ്യതകൾ ബാക്കിയാകുമോ എന്ന് തീരുമാനിക്കുന്നത് ഇന്നത്തെ മത്സരമാകും. ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ഫുൾ ഹാമിനെ പരാജയപ്പെടുത്തിയതോടെ ആഴ്സണലിനെ മറികടന്ന് അവർ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

മാഞ്ചസ്റ്റർ 24 05 09 21 20 52 848

മാഞ്ചസ്റ്റർ സിറ്റിക്ക് 36 മത്സരങ്ങളിൽ നിന്ന് 85 പോയിൻറ് ആണുള്ളത്. ആഴ്സണലിന് 36 മത്സരങ്ങളിൽ നിന്ന് 83 പോയിൻറും. ഇന്ന് ആഴ്സണൽ വിജയിക്കുകയാണെങ്കിൽ അവർക്ക് ഒന്നാം സ്ഥാനത്ത് തിരികെ എത്താനും മാഞ്ചസ്റ്റർ സിറ്റിക്ക് മേൽ സമ്മർദ്ദം ഉയർത്താനും സാധിക്കും. ആഴ്സണലിന് ഈ മത്സരം കഴിഞ്ഞാൽ ഇനി ഒരു മത്സരം മാത്രമാണ് ബാക്കി. സിറ്റിക്ക് രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് ആണ് എന്നതും ആഴ്സണലിന് വലിയ വെല്ലുവിളിയാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് അത്ര നല്ല ഫോമിൽ അല്ല എങ്കിലും വലിയ മത്സരങ്ങൾ വരുമ്പോൾ ഈ ഘടകങ്ങൾ കാര്യമാകില്ല. അവർ അടുത്തിടെ ലിവർപൂളിനെ ഓൾഡ്ട്രാഫോർഡിൽ വച്ച് സമനിലയിൽ തടഞ്ഞ് ലിവർപൂളിന്റെ കിരീട പ്രതീക്ഷകൾക്ക് തടസ്സമായി നിന്നിരുന്നു.

Picsart 24 05 11 14 11 50 221

പരിക്കു മാറി ബ്രൂണോ ഫെർണാണ്ടസ്, മർക്കസ് റാഷ്ഫോർഡ്, ലിസാൻഡ്രോ മാർട്ടിനെസ്സ് എന്നിവരെല്ലാം ടീമിലേക്ക് മടങ്ങിയെത്തുന്നത് യുണൈറ്റഡിന് കരുത്താകും. അവസാന മത്സരങ്ങളിൽ ഒരു ഫിറ്റ് ആയ സെന്റർ ബാക്ക് പോലും ഇല്ലാതെയായിരുന്നു കളിച്ചിരുന്നത്. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാം