ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സുദേവയും ട്രാവുവും സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. മത്സരത്തിൽ സുദേവ ആയിരുന്നു കൂടുതൽ സമയം പന്ത് കൈവശം വെച്ചത്. എന്നാൽ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ സുദേവക്ക് ആയില്ല. ട്രാവുവിന് ഇന്ന് താളം കണ്ടെത്താനെ ആയില്ല. ട്രാവും 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും സുദേവ ഏഴ് പോയിന്റുമായി 11ആം സ്ഥാനത്തുമാണ് ഉള്ളത്.