ഇത് സ്റ്റീവ് ജിയുടെ വില്ലൻസ്!! ആസ്റ്റൺ വില്ലയ്ക്ക് വീണ്ടും ജയം

Img 20211127 222612

സ്റ്റീവൻ ജെറാഡ് വന്നതിനു ശേഷമുള്ള രണ്ട ലീഗ് മത്സരത്തിലും ആസ്റ്റൺ വില്ലയ്ക്ക് ജയം. ഇന്ന് പാലസിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ല തോൽപ്പിച്ചത്. കഴിഞ്ഞ ആഴ്ച 2-0 എന്ന സ്കോറിന് ആസ്റ്റൺ വില്ല ബ്രൈറ്റണെയും തോൽപ്പിച്ചിരുന്നു. ആദ്യ പകുതിയിൽ മത്സരഗതിക്ക് വിപരീതമായി 15ആം മിനുട്ടിൽ ടാർഗറ്റ് ആണ് വില്ലയ്ക്കായി ടാർഗറ്റ് കണ്ടെത്തിയത്. ആശ്ലി യങിന്റെ പാസിൽ നിന്നായിരുന്നു ടാർഗറ്റിന്റെ ഗോൾ.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പാലസ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വില്ലയുടെ പ്രതിരോധം ഭേദിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ 86ആം മിനുട്ടിൽ മഗ്ഗിന്റെ സ്ട്രൈക്ക് വലയിൽ എത്തിയതോടെ ആസ്റ്റൺ വില്ല വിജയം ഉറപ്പിച്ചു. അവസാനം ഒരു ഗോൾ മടക്കാൻ പാലസിന് ആയെങ്കിൽ സമയം വൈകിയിരുന്നു. ഈ വിജയത്തോടെ വില്ല 16 പോയിന്റുമായി 11ആം സ്ഥാനത്ത് എത്തി. പാലസിനും 16 പോയിന്റാണ്.

Previous articleആൻ’ഗോൾ’ഫീൽഡ്!! സതാമ്പ്ടണ് എതിരെയും ലിവർപൂൾ താണ്ഡവം
Next articleക്രിസ് ഗെയിലിന് വിടവാങ്ങൽ മത്സരം ലഭിയ്ക്കും