“സ്പർസിനൊപ്പം കിരീടങ്ങൾ നേടുക ആണ് കെയ്നിന്റെ ലക്ഷ്യം, അതിന് താൻ സഹായിക്കും” – കോണ്ടെ

20211120 123033
Credit: Twitter

സ്പർസിനൊപ്പം കിരീടങ്ങൾ നേടുക ആണ് ഹാരി കെയ്നിന്റെ ലക്ഷ്യം എന്നും അതിന് താൻ സഹായിക്കും എന്നും പരിശീലകൻ കോണ്ടെ പറഞ്ഞു. കെയ്ൻ വലിയ താരമാണ്. അദ്ദേഹത്തോട് എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ മിനുട്ടുകൾക്ക് അകം അത് ചെയ്യാൻ അദ്ദേഹത്തിനാകും എന്നും സ്പർസ് പരിശീലകൻ പറഞ്ഞു. കെയ്നിനെ പോലെ കുറച്ച് മികച്ച താരങ്ങളെ താൻ കണ്ടിട്ടുണ്ട് എന്നും സ്പർസിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ.

സ്പർസ് എന്ന ക്ലബിന്റെ പദ്ധതികൾ ആണ് തന്നെ ഇവിടെ എത്തിച്ചത്. ഇവിടുത്തെ സ്റ്റേഡിയം ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിൽ ഒന്നാണ്. സ്റ്റേഡിയത്തെക്കാൾ മനോഹരം ട്രെയിനിങ് ഗ്രൗണ്ടും സൗകര്യങ്ങളുമാണ്. ആരെയും ആശ്ചര്യത്തിൽ ആക്കുന്ന അത്ര മികച്ച സൗകര്യങ്ങളാണ് സ്പർസ് ക്ലബിൽ ഉള്ളത് എന്നും കോണ്ടെ പറഞ്ഞു.

Previous articleമൊഹമ്മദ് സലാഹ് ഇനി ശ്രീനിധി ജേഴ്സിയിൽ
Next articleതാൻ ഇപ്പോൾ ഏറെ മെച്ചപ്പെട്ട പരിശീലകൻ ആണ് എന്ന് പെപ് ഗ്വാർഡിയോള