താൻ ഇപ്പോൾ ഏറെ മെച്ചപ്പെട്ട പരിശീലകൻ ആണ് എന്ന് പെപ് ഗ്വാർഡിയോള

20201101 141353
Credit; Twitter

ബാഴ്സലോണയെ പരിശീലിപ്പിച്ച കാലത്തു നിന്നു ഇപ്പോൾ നോക്കുമ്പോൾ താൻ ഏറെ മെച്ചപ്പെട്ട പരിശീലകൻ ആണ് എന്ന് പെപ് ഗ്വാർഡിയോള പറയുന്നു. “ഞാനിപ്പോൾ അന്നത്തെ എന്നേക്കാൾ മികച്ച മാനേജരാണ്. ഞാൻ കൂടുതൽ പരിചയസമ്പന്നനാണ്. എനിക്ക് കളി നന്നായി അറിയാം. എനിക്ക് എതിരാളികളെ നന്നായി അറിയാം. എപ്പോഴാണ് ആക്രമിക്കേണ്ടത് എന്നും എപ്പോഴാണ് പ്രതിരോധിക്കേണ്ടത് എന്നും എനിക്കറിയാം.” ഗ്വാർഡിയോള പറഞ്ഞു.

ഞാൻ മെച്ചപ്പെട്ടില്ലായിരുന്നുവെങ്കിൽ താം ഒരു ദുരന്തമായി മാറിയേനെ എന്നതാണ് സത്യം എന്നും അദ്ദേഗം പറഞ്ഞു. എനിക്ക് അന്ന് 37 വയസ്സായിരുന്നു, ഇപ്പോൾ എനിക്ക് 50 വയസ്സായി. അനുഭവം കൊണ്ട് നിങ്ങൾ മെച്ചപ്പെടും. ഗ്വാർഡിയോള പറഞ്ഞു

Previous article“സ്പർസിനൊപ്പം കിരീടങ്ങൾ നേടുക ആണ് കെയ്നിന്റെ ലക്ഷ്യം, അതിന് താൻ സഹായിക്കും” – കോണ്ടെ
Next article“ഈ പിഴവുകളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പാഠം ഉൾക്കൊള്ളണം” – ചെഞ്ചോ