മൊഹമ്മദ് സലാഹ് ഇനി ശ്രീനിധി ജേഴ്സിയിൽ

Img 20211120 122307

മലയാളി ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാഹ് ഇനി ശ്രീനിധി എഫ് സിക്ക് ഒപ്പം ഐ ലീഗ് കളിക്കും. കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ താരമായുരുന്നു. എങ്കിലും അവിടെ അധികം അവസരങ്ങൾ സലാക്ക് കിട്ടിയിരുന്നില്ല. താരത്തിന്റെ ഗോകുലത്തിലെ രണ്ടാം വരവായിരുന്നു അത്. മുമ്പ് കേരള പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെക്കാനും സലായ്ക്ക് ആയിരുന്നു.

മുമ്പ് മണിപ്പൂർ സ്റ്റേറ്റ് ലീഗ് ടീമായ സഗോൽബന്ദ് യുണൈറ്റഡിലും സലാ കളിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന ആദ്യ മലയാളി ആയിരുന്നു സലാഹ്. മണിപ്പൂരിലും താരം മികച്ച പ്രകടനമാണ് കാഴ്കവെച്ചത്. 25കാരനായ സലാഹ് മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിനൊപ്പവും സലാ ഉണ്ടായിരുന്നു.

Previous articleസിന്ധുവിന് നിരാശ, അകാനെ യമാഗൂച്ചിയോട് സെമിയിൽ തോല്‍വി
Next article“സ്പർസിനൊപ്പം കിരീടങ്ങൾ നേടുക ആണ് കെയ്നിന്റെ ലക്ഷ്യം, അതിന് താൻ സഹായിക്കും” – കോണ്ടെ