പ്രീമിയർ ലീഗിൽ സ്പർസ് ഇന്ന് ലെസ്റ്ററിനെതിരെ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഏറ്റ സമനിലയിൽ നിന്ന് തിരിക്കെ എത്താൻ ശ്രമിക്കുന്ന ടോട്ടൻഹാമിന് ഇന്ന് ലെസ്റ്ററിന് എതിരെ ലരീമിയർ ലീഗിൽ കടുത്ത പോരാട്ടം. ലെസ്റ്ററിന്റെ മൈതാനമായ കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്കാണ് മത്സരം കിക്കോഫ്.

ലീഗിൽ പാലസിനെതിരെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് സ്പർസ് കഴിഞ്ഞ ആഴ്ച ജയിച്ചത്. ലെസ്റ്റർ ആകട്ടെ ആകട്ടെ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് ഒരു ഗോളിന് തോൽവി വഴങ്ങിയിരുന്നു. ക്യാപ്റ്റൻ വെസ് മോർഗൻ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെങ്കിലും എവൻസ്- സൊയുൻകു സഖ്യത്തെ റോഡ്‌ജെർസ് നിലനിർത്തിയേക്കും.

സ്പർസ് നിരയിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാതിരുന്ന ഒറിയെ, ഡാനി റോസ് എന്നിവർ ആദ്യ ഇലവനിലേക്ക് തിരികച്ചെത്തിയേക്കും. സോണ്, കെയ്ൻ, മോറ ആക്രമണ നിരയെ തടുക്കാൻ ആയില്ലെങ്കിൽ ലെസ്റ്ററിൻ ഇന്ന് കാര്യങ്ങൾ കടുപ്പമായേക്കും. മാഡിസൻ, വാർഡി എന്നിവരിലാകും ലെസ്റ്റർ ആക്രമണത്തിന്റെ ചുമതല.

Advertisement