ഇറ്റലിയിൽ ഇന്ന് മിലാൻ ഡെർബി

- Advertisement -

ഇറ്റലിയിൽ ഇന്ന് ആവേശ പോരാട്ടമാണ്. മിലാനിലെ രണ്ട് വലിയ ഫുട്ബോൾ ശക്തികളും ഇന്ന് നേർക്കുനേർ വരും. ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച് ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇന്റർ മിലാൻ. ആ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ തന്നെയാകും ഇന്റർ മിലാൻ ഇറങ്ങുക. ചാമ്പ്യൻസ് ലീഗിലെ ദയനീയ പ്രകടനം ഇറ്റാലിയൻ ലീഗിൽ ഉണ്ടാവില്ല എന്ന് തന്നെയാകും കോണ്ടെ പ്രതീക്ഷിക്കുന്നത്.

ലീഗിലെ ആദ്യ മത്സരത്തിൽ ഉഡിനെസെയോട് പരാജയപ്പെട്ടത് ഒഴിച്ചാൽ എ സി മിലാനും നല്ല ഫോമിലാണ്. അവസാന രണ്ട് മത്സരങ്ങളും മിലാൻ വിജയിച്ചിരുന്നു. അവരുടെ സ്ട്രൈക്കർ പിയറ്റെക് ഗോൾ കണ്ടെത്തിയതും മിലാന് ആശ്വാസം നൽകുന്നു. 224ആമത് മിലാൻ ഡെർബിയാണ് ഇന്ന് നടക്കുന്നത്. എ സി മിലാൻ 76 മത്സരങ്ങളിലും ഇന്റർ മിലാൻ 80 മത്സരങ്ങളിലുമാണ് ഇതുവരെ വിജയിച്ചത്. ഇന്ന് രാത്രി 12.15നാണ് മത്സരം. സോണി നെറ്റ്വെർക്കിൽ മത്സരം തത്സമയം കാണാം.

Advertisement