ഡെംബലെ ഇന്ന് കളിക്കില്ല, ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഇന്ന് ഗ്രാനഡയെ ആണ് ബാഴ്സലോണ നേരിടുന്നത്. പരിശീലനം ആരംഭിച്ചെങ്കിലും ഫ്രഞ്ച് താരം ഡെംബലെയെ ബാഴ്സലോണ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. സൂപ്പർ താരം ലയണൽ മെസ്സി, സുവാരസ്, ഗ്രീസ്മെൻ എന്നിവർ സ്ക്വാഡിൽ ഉണ്ട്. മൂവരും ആദ്യ ഇലവനിൽ എത്തുന്ന ആദ്യ മത്സരമായിരിക്കും ഇത്.

18 അംഗ സ്ക്വാഡിൽ യുവതാരം അൻസു ഫറ്റിയും ഉൾപ്പെട്ടിട്ടുണ്ട്. ഡെംബലെയെ കൂടാതെ ഉംറ്റിറ്റി, ആൽബ എന്നിവരും പരിക്കിന്റെ പിടിയിലാണ്. മെസ്സി സീസണിൽ കളിക്കുന്ന ആദ്യ ലാലിഗ മത്സരമായിരിക്കും ഇത്.

ബാഴ്സലോണ സ്ക്വാഡ്;

Previous articleദീർഘ കാലത്തെ പരിക്കിന് ശേഷം കളത്തിൽ തിരിച്ചെത്തി ബെല്ലറിൻ
Next articleപ്രീമിയർ ലീഗിൽ സ്പർസ് ഇന്ന് ലെസ്റ്ററിനെതിരെ