സൗതാമ്പ്ടന്റെ രണ്ടാം ചുവപ്പ് കാർഡ് തെറ്റായ തീരുമാനം എന്ന് ഒലെ

20210203 115451

സൗതാമ്പ്ടണും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് വിജയിച്ചിരുന്നു. രണ്ട് ചുവപ്പ് കാർഡാണ് സൗതാമ്പ്ടൺ ഇന്നലെ വാങ്ങിയത്. എന്നാൽ ഇതിൽ രണ്ടാമത്തെ ചുവപ്പ് കാർഡ് വിവാദ തീരുമാനം ആയിരുന്നു. ബെഡ്നർക് മാർഷ്യലിനെ ഫൗൾ ചെയ്തതിന് പെനാൾട്ടി ലഭിച്ചു എങ്കിലും ആ ഫൗളിന് ചുവപ്പ് കാർഡ് വിളിച്ചത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ആ ചുവപ്പ് കാർഡ് തെറ്റാണ് എന്ന് മത്സര ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെ പറഞ്ഞു‌. ഇന്നലെ ആഴ്സണൽ താരം ഡേവിഡ് ലൂയിസിനും സമാനമായ രീതിയിൽ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ആ ചുവപ്പ് കാർഡ് തെറ്റായിരുന്നു എന്ന് മത്സരത്തിന് മുമ്പ് റഫറിമാരോട് താൻ സംസാരിച്ചിരുന്നു എന്ന് ഒലെ പറഞ്ഞു. എന്നിട്ട് ഈ മത്സരത്തിലും സമാനമായ രീതിയിൽ ചുവപ്പ് വന്നത് ശരിയായില്ല എന്ന് ഒലെ പറഞ്ഞു. ഈ നിയമം തിരുത്തേണ്ടതുണ്ട് എന്നും ഒലെ പറഞ്ഞു.

Previous articleബ്രിസ്‌ബേനിലെ റിഷഭ് പന്തിന്റെ ഇന്നിംഗ്സ് താരത്തിന്റെ ഭാവി മാറ്റിമറിക്കും: ലക്ഷ്മൺ
Next articleഅര്‍ദ്ധ ശതകത്തിന് ശേഷം ഷദ്മന്‍ ഇസ്ലാമും പുറത്ത്, ബംഗ്ലാദേശിന് 4 വിക്കറ്റ് നഷ്ടം